ശ്രീനഗർ : ഇസ്രായേലിനെതിരെ സംഘം ചേർന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് പിഡിപി നേതാവ് മെഹബൂബ മുഫ്തി. പലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ലോകം മുഴുവൻ പ്രതിഷേധിക്കുകയാണ്. എന്നാൽ കശ്മീരിൽ മാത്രം ഇത് കുറ്റകരമാണെന്ന് മെഹബൂബ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.
Read Also : ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നാളെ പുറത്തിറങ്ങും
ലോകമെമ്പാടുമുള്ള ആളുകൾ പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കശ്മീരിൽ ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കലാകാരനെയും, പുരോഹിതനെയും പൊതുജന സുരക്ഷ നിയമം ചുമത്തി ഇവിടെ അറസ്റ്റ് ചെയ്യുന്നു – മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ശ്രീനഗറിലും, ഷോപിയാനിലും ഇസ്രായേലിനെതിരെ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ച 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.
Post Your Comments