CricketLatest NewsNewsIndiaSports

മുന്‍ ക്രിക്കറ്റ് താരം രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച്‌ മരിച്ചു

അഹമ്മദാബാദ് : മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുന്‍ മാച്ച്‌ റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ (66) കോവിഡ് ബാധിച്ച്‌ മരിച്ചു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് മരണ വിവരം അറിയിച്ചത്.

Read Also : സംസ്ഥാനത്ത് 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ശ്രദ്ധേയനായ വലംകൈയന്‍ പേസറായിരുന്ന രാജേന്ദ്രസിങ് ബാറ്റിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്. 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 11 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 134 വിക്കറ്റുകളും 1,536 റണ്‍സും നേടിയിട്ടുണ്ട്. ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളും 104 റണ്‍സും നേടി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടര്‍, കോച്ച്‌, ടീം മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച രാജേന്ദ്രസിങ് ജഡേജ 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 18 ലിസ്റ്റ് എ മത്സരങ്ങളിലും 34 ട്വന്റി 20-കളിലും ബി.സി.സിഐയുടെ ഔദ്യോഗിക റഫറിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button