KeralaLatest NewsNews

സംസ്ഥാനത്ത് 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ മഴക്കെടുതികൾ തുടരുന്നു. വടകരയിൽ നാലു കിലോമീറ്റർ കടൽഭിത്തിക്ക് കേടുപറ്റി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രണ്ടായിരത്തോളംപേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Read Also : ഹമാസിന്റെ പ്രമുഖ നേതാക്കളുടെ വീടുകളെല്ലാം ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍

തലസ്ഥാന ജില്ലയിൽ ഇന്നും കനത്ത മഴ തുടർന്നു. പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായി. നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button