COVID 19Latest NewsIndiaNews

മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ടുവയസ്സുകാരന്‍ മരിച്ചു; അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്​ വാര്‍ഡ്​ ബോയ്

മേയ് 11ന് ഉച്ചകഴിഞ്ഞ്​ മൂന്നോടെയാണ്​ കുട്ടി മരിക്കുന്നത്​.

റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട്​ വയസ്സുള്ള ആണ്‍കുട്ടി അന്തരിച്ചു. കുട്ടിയുടെ മരണ ശേഷവും മാതാപിതാക്കളെ കണ്ടെത്താന്‍ ആശു​പത്രി അധികൃതര്‍ക്ക്​ കഴിഞ്ഞില്ല. തുടര്‍ന്ന്​ കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ ആശുപത്രിയിലെ വാര്‍ഡ്​​ ബോയ് ആണ് ചെയ്തത്.

read also: ആചാരപരമായ ആഘോഷങ്ങള്‍ നടത്തി; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കാലില്‍വീണു മാപ്പുപറയിച്ച്‌ ‘പഞ്ചായത്ത് കോടതി’

ഝാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്​ (റിംസ്) കുട്ടി മരിച്ചത്​. ബിഹാറിലെ ജാമുയി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ശ്വാസതടസ്സത്തെ തുടര്‍ന്ന് മെയ് പത്താം തീയതിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് വാര്‍ഡില്‍ ചികിത്സയിലിരിക്കെ കുട്ടിക്ക്​ ന്യുമോണിയ ആണെന്ന് കണ്ടെത്തി. അതിനു പിന്നാലെയാണ് കോവിഡ്​ ബാധയും സ്​ഥിരീകരിച്ചു.

കോവിഡ് പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായെന്ന്​ ആശുപത്രി അധികൃതര്‍ പറഞ്ഞു. മേയ് 11ന് ഉച്ചകഴിഞ്ഞ്​ മൂന്നോടെയാണ്​ കുട്ടി മരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button