ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ വിതരണം വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 51 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സ്‌റ്റോക്കുണ്ട്. പാഴായതടക്കം മെയ് 14 വരെ 18,43,67,772 ഡോസുകള്‍ ഉപയോഗിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 20 കോടിയിലിധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സൗജന്യമായി നല്‍കിക്കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ജൂലൈ മാസത്തോടെ രാജ്യത്തെ 51.6 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിന്റെ ഉത്പ്പാദനം വര്‍ധിപ്പിച്ചെന്നും ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഇന്ന് ചേര്‍ന്ന വിവിധ മുഖ്യമന്ത്രിമായുള്ള യോഗത്തില്‍ അറിയിച്ചു.
Post Your Comments