ന്യൂഡൽഹി : ഇന്ത്യയിൽ സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആമസോണ്‍.ആമസോണ്‍ ആപ്പിന്റെ ഭാഗമായാണ് മിനിടിവിയും എത്തുന്നത്.
Read Also : പലസ്തീനെ ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ലോകം മുഴുവൻ പ്രതിഷേധിക്കുകയാണ് : മെഹബൂബ മുഫ്തി
മറ്റ് സ്ട്രീമിങ് ആപുകളില്‍ നിന്ന് വ്യത്യസ്തമായി മിനിടിവിക്ക് പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷന് ആവശ്യമില്ല. ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമില്‍ പരസ്യങ്ങളുണ്ടാകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം ആമസോണ്‍ അവതരിപ്പിക്കുന്നത് .
വെബ് സീരിസ്, കോമഡി ഷോ, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയവ മിനിടിവിയില്‍ ലഭ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ എക്സ്ക്ലൂസീവ് വിഡിയോകള്‍ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments