Latest NewsKeralaNews

പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് സ്മാരകം ഒരുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങണം; വിഷ്ണുപുരംചന്ദ്രശേഖരന്‍

തിരുവനന്തപുരം : പലസ്തീന്‍ തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സൗമ്യയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങണമെന്ന് ബിജെപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഇടതുപക്ഷ ഗവണ്‍മെന്റ് ഒരിക്കലും സ്മാരകം ഒരുക്കാന്‍ മുന്നോട്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഇക്കാര്യത്തില്‍ മാതൃകപരമായി പ്രവര്‍ത്തിക്കണം. പഞ്ചായത്തിലെ ഏതെങ്കിലും പ്രധാന റോഡുകളില്‍ ഒന്നിന് സൗമ്യയുടെ പേര് നല്‍കണം. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………….. 

പലസ്തീന്‍ തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയ്ക്ക് ഉചിതമായ സ്മാരകം ഒരുക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് മുന്നോട്ടുവരില്ല. പലസ്തീന്‍ ഭീകരാക്രമണത്തിലാണ് സൗമ്യയ്ക്ക് ജീവന്‍ നഷ്ടമായതെന്ന കാര്യം പോലും മറച്ചുപിടിക്കാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നത്.

Read Also  :  രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്‍ഡിഎ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഇക്കാര്യത്തില്‍ മാതൃകപരമായി പ്രവര്‍ത്തിക്കണം. പഞ്ചായത്തിലെ ഏതെങ്കിലും പ്രധാന റോഡുകളില്‍ ഒന്നിന് സൗമ്യയുടെ പേര് നല്‍കണം. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് ബിജെപി നേതൃത്വമാണ്.

ഭീകരവാദികള്‍ ജീവനെടുത്ത സൗമ്യയ്ക്ക് ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം നല്‍കുന്ന ആദരവ് നാം കാണാതിരുന്നുകൂടാ. അവരുടെ ഒരു പോര്‍ വിമാനത്തിന് അവര്‍ സൗമ്യയുടെ പേര് നല്‍കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ദിവസം നടന്ന ഓപ്പറേഷനും സൗമ്യയുടെ സ്മരണാര്‍ത്ഥമാണ് പേര് നല്‍കിയത്.

Read Also  : ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് ; പലസ്തീനികൾക്ക് പിന്തുണയുമായി എം.എ ബേബി ; വീഡിയോ

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ മോഷെ ഹോള്‍സ്ബര്‍ഗിനോടാണ് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റോണ്‍ മല്‍ക്ക, സൗമ്യയുടെ മകന്‍ അഡോണിനെ ഉപമിച്ചത്.ഭീകരവാദത്തിനെതിരെ പോരടിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്രയേല്‍ എന്നും ഇന്ത്യയുടെ മിത്രമാണ്. ജിഹാദികളും തീവ്രവാദികളും നാലുവോട്ടിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്നവരും മാത്രമാണ് ആ നാടിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്. ഈ വൃത്തികെട്ട രാഷ്ട്രീയം സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍ നിന്നു പോലും പലരെയും പിന്തിരിപ്പിക്കുമ്പോള്‍ ദേശസ്‌നേഹികള്‍ അതിനെതിരെ മുന്നോട്ടുവരണം. സൗമ്യയുടെ സ്മരണ കാലങ്ങളോളം ജ്വലിച്ചുനില്‍ക്കട്ടെ… അയല്‍രാജ്യങ്ങളിലേക്ക് ഒളിഞ്ഞിരുന്നു മിസൈല്‍ തൊടുക്കുന്ന ഭീകരന്‍മാര്‍ക്ക് താക്കീതായി ദേശസ്‌നേഹം പ്രോജ്വലിപ്പിച്ച് അത് നിലനില്‍ക്കട്ടെ…

ജയ്ഹിന്ദ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button