Latest NewsNewsIndia

സ്‌കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ടു; വീഡിയോ പുറത്തു വന്നതോടെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ചണ്ഡിഗഡ്: റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പഞ്ചാബിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രിത്പാല്‍ സിംഗിനെയാണ് ഡിപാര്‍ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. ചണ്ഡിഗഡില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗര്‍ സാഹിബ് പട്ടണത്തിലാണ് സംഭവം. തിരക്കേറിയ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന മുട്ട വണ്ടിയില്‍ നിന്ന് കുറച്ച് മുട്ടകള്‍ എടുത്ത് പ്രിത്പാല്‍ പോക്കറ്റില്‍ ഇടുന്ന വീഡിയോ പുറത്തു വന്നിരുന്നു.

READ MORE: പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് സ്മാരകം ഒരുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങണം; വിഷ്ണുപുരംചന്ദ്രശേഖരന്‍

ഒരു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ പൊലീസുകാരന്‍ ചുറ്റും ശ്രദ്ധിച്ചതിന് ശേഷം രണ്ടു തവണയായി മുട്ടകള്‍ മോഷ്ടിക്കുന്നത് കാണാം. സ്‌കൂട്ടറിലെത്തിയ വില്‍പ്പനക്കാരന്‍ അടുത്തുള്ള കടയില്‍ മുട്ട വിതരണത്തിന് പോയപ്പോഴാണ് ഇയാള്‍ മുട്ടയെടുത്തത്.

വില്‍പ്പനക്കാരന്‍ തിരിച്ചെത്തിയതോടെ തിടുക്കത്തില്‍ പൊലീസുകാരന്‍ ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിക്കുകയും അതില്‍ കയറി പോവുകയുമായിരുന്നു. എന്നാല്‍ വീഡിയോ പകര്‍ത്തിയ ആള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. വീഡിയോ വൈറലായതിന് ശേഷം പഞ്ചാബ് പോലീസ് പ്രിത്പാല്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്തു.

READ MORE: കൊവിഡ് ബാധിച്ച്‌ മരിച്ച മധ്യവയസ്കയുടെ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രി അധികൃതർ ഊരിയെടുത്തതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button