തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 20-ാം തീയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭ രൂപീകരണത്തിനായി മുന്നണിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍, കോവിഡും മഴയും ജനജീവിതത്തെ ബാധിക്കുന്നത് മന്ത്രിസഭ രൂപീകരണത്തിലെ കാലതാമസത്തിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ട്. മന്ത്രി സ്ഥാനം നഷ്ടമായവര്‍ക്ക് കാവല്‍ മന്ത്രിസഭയില്‍ എത്രത്തോളം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു.
അതേസമയം, സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഐഎംഎ ആവശ്യം മുന്നോട്ടുവെച്ചത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ ഐഎംഎ അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments