തിരുവനന്തപുരം : ഇസ്രയേൽ -പാലസ്തീന് സംഘർഷം അതിരൂക്ഷമാകുന്നതിനിടയിൽ പലസ്തീൻ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബി. ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് എന്നാണ് എം.എ ബേബിയുടെ വിലയിരുത്തല്‍. ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്നത് വിമോചന സമരപോരാട്ടമാണെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തികച്ചും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിത്തിയിരിക്കുന്നത്. ആരാധനാലയമായ അല്‍-അഖ്സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്തീന്‍കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. പലസ്തീന് ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ എന്നു പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/CPIMKerala/videos/824876361746046
Post Your Comments