
റയൽ മാഡ്രിഡിന്റെ മധ്യനിര സൂപ്പർ താരം ടോണി ക്രൂസ് ഐസൊലേഷനിൽ. കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് ക്രൂസ് ഐസൊലേഷനിൽ പോകേണ്ടി വന്നത്. അതേസമയം, താരത്തിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവായത് റയൽ മാഡ്രിഡിന് ആശ്വാസമാകും. ഇന്ന് കൂടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാക്കുകയാണെങ്കിൽ ക്രൂസിന് നാളെ അത്ലാന്റിക് ബിൽബാവോക്കെതിരായ മത്സരത്തിൽ കളിക്കാനാകും.
അതേസമയം, പ്രധാന മത്സരങ്ങൾ മുന്നിലിരിക്കെ റയലിന് പ്രധാന താരത്തെ കൂടെ നഷ്ടപ്പെടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. നാളെ നടക്കുന്ന ലീഗ് കപ്പിന്റെ നിർണായക മത്സരത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന്റെ പ്രധാനതാരങ്ങൾ പുറത്തിരിക്കുകയാണ്. നിരവധി പരിക്കുകൾ വേട്ടയാടുന്ന റയലിന് ക്രൂസിനെ കൂടെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കഴിയില്ല.
Post Your Comments