
മാഡ്രിഡ്: ഓരോ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന റൊണാള്‍ഡോയുടെ ഗോളുകള്‍ റയല്‍ മാഡ്രിഡിന് ഇനി മുതൽ നഷ്ടമാവുമെന്ന് റയലിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ്. റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ റയൽ ഏറെ ബുദ്ധിമുട്ടുമെന്നും ക്രൂസ് അഭിപ്രായപ്പെട്ടു. റൊണാള്‍ഡോയെ പോലെത്തെ താരത്തിന്റെ അഭാവം ടീമിന് ബുദ്ധിമുട്ടുള്ളതാണെന്നും ക്രൂസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ട്രാൻസ്ഫെറിലൂടെ 117മില്യണ്‍ യൂറോക്ക് റയല്‍ മാഡ്രിഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് പോയത്.
Also Read: ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കായി ബൂട്ടുകെട്ടാൻ മുൻ ബാഴ്സലോണ താരമെത്തുന്നു
Post Your Comments