ഇടുക്കി: കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ഞായറാഴ്ച രാവിലെ ഏഴുമണി വരെ യാത്രാ നിരോധനം ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്.
Read Also : കോവിഡ് പ്രതിരോധത്തെ തടസ്സപ്പെടുത്തി സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും
മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.
അതേസമയം ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments