KeralaLatest NewsIndia

‘വാർത്ത ശരിയല്ലെങ്കിലും ഉണ്ടാക്കണം’: ബിജെപിക്കെതിരെയുള്ള സിന്ധു സൂര്യകുമാറിന്റെ മെയിൽ പുറത്തുവിട്ട് കെ സുരേന്ദ്രൻ

സിപിഎമ്മിന് അനുകൂലമായ ഒരു തരംഗം മനഃപൂർവം മാധ്യമങ്ങളിലെ സിപിഎം ഫ്രാക്ഷൻ രൂപപ്പെടുത്തി എടുക്കുകയായിരുന്നു

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ബിജെപിക്കെതിരെയുള്ള ഗൂഢാലോചനയുടെ തെളിവുകൾ വീണ്ടും പുറത്തു വിട്ട് കെ സുരേന്ദ്രൻ. സീനിയർ എഡിറ്ററായ സിന്ധു സൂര്യകുമാർ മറ്റു എഡിറ്റേഴ്സിനു അയച്ച മെയിൽ ആണ് സുരേന്ദ്രൻ പുറത്തു വിട്ടിരിക്കുന്നത്. സിപിഎമ്മിന് അനുകൂലമായ ഒരു തരംഗം മനഃപൂർവം മാധ്യമങ്ങളിലെ സിപിഎം ഫ്രാക്ഷൻ രൂപപ്പെടുത്തി എടുക്കുകയായിരുന്നു എന്നാണ് സുരേന്ദ്രന്റെ ആരോപണം.

ആവശ്യത്തിനും അനാവശ്യത്തിനും ബിജെപിയുടെ നേതാക്കളെ കുറിച്ചുള്ള വാർത്തകൾ ഊഹാപോഹങ്ങളായി പ്രചരിപ്പിക്കുകയും അതിൽ പലരും വീണു പോകുകയുമായിരുന്നു എന്നും സുരേന്ദ്രൻ പറയുന്നു. ഈ അടുത്ത കാലത്തായി നേതാക്കൾക്കെതിരെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. സിന്ധു സൂര്യ കുമാറിന്റെ മെയിലിന്റെ വിശദാംശങ്ങൾ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും കോൺഗ്രസിനും എതിരെ വാർത്തകൾ ഉണ്ടാക്കാനും നുണ പ്രചാരണം നടത്താനുമാണ്‌.

ഗോസിപ്പുകൾ, ഊഹക്കച്ചവടങ്ങൾ, വിശകലനം, റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരഞ്ഞെടുപ്പ് എന്നും നിലവിലുള്ള ക്രമീകരണങ്ങൾക്ക് പുറമെ, രാഷ്ട്രീയ കഥകൾക്കായി ഞങ്ങൾ പ്രത്യേക ടീമുകൾ രൂപീകരിക്കുന്നു എന്നും സിന്ധു മെയിലിൽ പറയുന്നു.
കോൺഗ്രസിനും യുഡിഎഫിനും വേണ്ടി – ഷിബുകുമാർ, കമലേഷ്, സിയാം, ബിഡിൻ എന്നിവരാണ് ടീം.
ബിജെപിയെ സംബന്ധിച്ചിടത്തോളം — കമലേഷ്, സന്ദീപ്, ജോഷി എന്നിവരാണ് ടീം.
നിങ്ങളുടെ ബ്യൂറോ / പ്രദേശത്ത് നിന്ന് പതിവുപോലെ സ്റ്റോറികളും സ്റ്റേറ്റ് സ്റ്റോറികളും ചെയ്യണം, പ്രത്യേകിച്ചും ഈ കാലയളവിൽ. നിയോജകമണ്ഡലത്തിലെ മാറ്റ, ഊഹക്കച്ചവടങ്ങൾ, ആന്തരിക-പാർട്ടി ചർച്ചകൾ, വിള്ളലുകൾ, തയ്യാറെടുപ്പുകൾ തുടങ്ങിയവ കഥകളാക്കണം .

എല്ലാം “സ്ഥിരീകരിച്ച” യഥാർത്ഥ വാർത്തകളായിരിക്കില്ല, പക്ഷേ എഡിറ്റർ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മൾ അത് ഉണ്ടാക്കണം. ഈ ലൂപ്പിലെ എല്ലാ മുതിർന്നവരും സംഭാവനകളെ സഹായിക്കും. അതിനാൽ ദയവായി ഉടനടി ആരംഭിക്കുക, ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുള്ളതിനാൽ ഞങ്ങളെ പരാജയപ്പെടുത്തരുത് എന്നും സിന്ധു പറയുന്നു.

കെ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ,

Dear All,
As Editor instructed, its time to start real political stories. The election is the most appropriate time for gossips, speculations, analysis, and of course factual reporting. Besides existing arrangements, we are forming special teams for political stories. All assigned have to nurture sources, pan Kerala, and start doing stories.
For Congress and UDF– Shibukumar, Kamalesh, Syam, and Bidin will be the Team
For BJP— Kamalesh, Sandeep, and Joshy will be the Team.
You are supposed to do stories from your bureau/region as usual and state stories, especially for this period. Constituency change speculations, inner-party discussions, rifts, preparations etc shall come as stories. All may not be “confirmed ” news but as Editor pointed out, this is the flavour of present time rather, we have to make it so. All seniors in this loop will help you with contributions. So kindly start immediately, don’t fail us as we have great expectations.
Sindhu…..

തെരഞ്ഞെടുപ്പിൽ തോറ്റവർക്കും അവരവരുടേതായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ശ്രീ. പിണറായി വിജയൻ മനസിലാക്കണം. റീജിനൽ എഡിറ്റർമാർക്ക് അയച്ച ഈ മെയിലിൽ യു. ഡി. എഫിനും ബി. ജെ. പിക്കുമെതിരെ കള്ളക്കഥകളും ഗോസിപ്പുകളും മെനഞ്ഞുണ്ടാക്കാൻ ടീമിനെ ഉണ്ടാക്കിയവർ അങ്ങയുടെ മുന്നണിയെ മാത്രം വിട്ടുകളഞ്ഞതെന്തുകൊണ്ടെന്ന് മനസിലാക്കാൻ പാഴൂർപടിപ്പുര വരെയൊന്നും പോകണമെന്നു തോന്നുന്നില്ല.

താങ്കൾ ഭീഷണിപ്പെടുത്തിയാണോ അതോ പ്രലോഭിപ്പിച്ചാണോ ഇവരെ വശത്താക്കി സർവ്വെ നടത്തിച്ചതും ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി പി. ആർ. ഏൽപ്പിച്ചതെന്നും മാത്രമേ ഇനി അറിയാനുള്ളൂ. ഖജനാവിൽ നിന്ന് പരസ്യ ഇനത്തിൽ കൊടുത്തതുകൂടാതെ എത്ര കോടിക്കാണ് ഇക്കൂട്ടരെ വിലക്കെടുത്തതെന്ന് താങ്കൾക്കുമാത്രമേ പറയാനാവൂ. താങ്കളുടെ പാർട്ടിയുടെ ബഹിഷ്കരണം അവസാനിപ്പിക്കാൻ താങ്കളുടെ പാർട്ടിയുടെ താത്വികാചാര്യന്റെ മകനെ മുൻനിർത്തി എ. കെ. ജി സെന്ററിൽ നടത്തിയതുപോലുള്ള ഒത്തുതീർപ്പിന് ഞങ്ങളേതായാലും ഇല്ലെന്ന് മാത്രം തൽക്കാലം താങ്കളെ ഓർമ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button