കണ്ണൂര്‍: കേരളം കോവിഡിന്റെ പിറകെ ഓടുമ്പോൾ കഞ്ചാവിന്റെ പിറകെ ഓടി കുട്ടി സഖാക്കൾ. കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന പേരില്‍ പഞ്ചായത്തിന്റെ വളണ്ടിയര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തായിരുന്നു കഞ്ചാവ് കടത്ത്. ചൊക്ലി കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട്ടില്‍ താമസിക്കുന്ന സജീവ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
എന്നാൽ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ സമയത്ത് കാറില്‍ കഞ്ചാവ് കടത്തിയിരുന്നത്. കഞ്ചാവ് കടത്തിയിരുന്ന കെഎല്‍ 58 എസി 0476 നമ്പര്‍ കാറില്‍ നിന്നും നിരവധി സിപിഎം-ഡിവൈഎഫ്‌ഐ കൊടികളും അവന്‍ ഉപയോഗിച്ചിരുന്ന വളണ്ടിയര്‍ കാര്‍ഡും എക്‌സൈസ് സംഘം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി
Post Your Comments