Latest NewsIndiaNews

രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,43,72,907 ആയി. പുതിയതായി 3890 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,66,207 ആയി വര്‍ധിച്ചു.

Read Also : കോവിഡ് പ്രതിരോധത്തെ തടസ്സപ്പെടുത്തി സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും

24 മണിക്കൂറിനിടെ 3.53 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരുടെ കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 18 കോടി ഡോസ് വാക്സിനുകള്‍ നല്‍കി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button