ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങുകൾ മറ്റൊരു വിവാദത്തിന് തിരികൊളുത്തി. വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ സഹോദരിപുത്രി പ്രഫ. ബീനാകുമാരിയും മറ്റൊരു സഹോദരിയുടെ ചെറുമകൾ സോഫിയും ചേർന്ന് അസ്ഥി ശേഖരിച്ചതാണ് വിവാദമായത്. പൂജാരിയുടെ സാന്നിധ്യത്തിൽ നിലവിലക്ക് കൊളുത്തി സഞ്ചയന കർമ്മങ്ങൾ നടത്തിയത് സിപിഎമ്മിനെ ചൊടിപ്പിച്ചു.
ബിജെപി അനുഭാവികൾ ഇത് വർത്തയാക്കുകയും ചെയ്തു. സി.പി.എമ്മിനെ ആഞ്ഞടിക്കാൻ ‘കമ്യൂണിസ്റ്റുകാർ മാറുമ്പോൾ എന്ന തലക്കെട്ടിൽ കെ.വി.എസ് ഹരിദാസ് എഴുതിയ ലേഖനവും വിവാദമായിരുന്നു. സംഭവത്തിൽ സിപിഎമ്മിലും ജെഎസ്എസിലും അമർഷം പുകയുകയാണ്. പലരും ബീന കുമാരിക്കെതിരെ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
read also: നന്ദു മഹാദേവ അന്തരിച്ചു
അതേസമയം ഗൗരിയമ്മക്ക് ഇത്തരം ചടങ്ങുകളിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും വിശ്വാസമുള്ള കുടുംബാംഗങ്ങൾക്കായി അസ്ഥി ശേഖരിക്കുകയായിരുന്നുവെന്നും പി.സി. ബീനാകുമാരി പറയുന്നു. സ്വകാര്യമായി നിർവഹിക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും ദൗർഭാഗ്യവശാൽ മാധ്യമങ്ങൾ അറിഞ്ഞെന്ന് അവർ വ്യക്തമാക്കി.
Post Your Comments