രാഷ്ട്രീയത്തിലേക്ക് ആദ്യമായി തന്നെ സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. ഗൗരിയമ്മയ്ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പങ്കിട്ട കുറിപ്പിലാണ് ഇരുവരും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയെ കുറിച്ച് ബാലചന്ദ്ര മേനോന്‍ പറഞ്ഞത്. ‘നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തില്‍ കൂടുന്നോ ? ‘ ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ്’, -ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ഇടത് രാഷ്ട്രീയ ചരിത്രത്തിൽ കേരളത്തിന്റെ കത്തിജ്വലിക്കുന്ന പെൺ ശബ്‌ദം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ ! യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്ബോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് ..
‘നല്ല ജനകീയനാണല്ലോ …രാഷ്ട്രീയത്തില്‍ കൂടുന്നോ ? ‘
ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ….അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ ‘പച്ചപ്പ് ‘ ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം …. കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!
Post Your Comments