ആലപ്പുഴ: ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗൗരിയമ്മയോട് കോടിയേരി ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കാമെന്നാണ് ഗൗരിയമ്മ മറുപടി നല്‍കി.
ഇടതു മുന്നണി സീറ്റ് നിഷേധിച്ചധിനെ തുടര്‍ന്നാണ് ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. എന്‍.ഡി.എയ്‌ക്കൊപ്പം ചേരാമെങ്കില്‍ സീറ്റ് നല്‍കാമെന്ന് ബി.ഡി.ജെ.സ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
Post Your Comments