.തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണം വൈകുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കോവിഡും മഴയും എത്തിയതോടെ ജനങ്ങളോട് ഇടപെടാന്‍ കാവല്‍ മന്ത്രിസഭ അപര്യാപ്തമാകുകയാണെന്ന് ശോഭ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: ചാവക്കാട് കടലാക്രമണം രൂക്ഷം; നൂറോളം വീടുകളില്‍ വെള്ളം കയറി, നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കാനും അധികാരം വീതം വെയ്ക്കാനുമാണ് മന്ത്രിസഭ രൂപീകരണം വൈകുന്നതെന്ന് ശോഭ പറഞ്ഞു. ഇതല്ലാതെ മറ്റ് എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ അത് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയന് ഉണ്ടെന്നും ശോഭ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവല്‍ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാന്‍ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാന്‍ഡമിക്ക് എമര്‍ജന്‍സി നേരിടുന്ന സമൂഹം തങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ നിന്ന് അത്രയെങ്കിലും നീതി അര്‍ഹിക്കുന്നുണ്ട്.
Post Your Comments