ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് . കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന്റെ ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ചോദ്യം ചെയ്യലില്‍ പോലീസ് ആവശ്യപ്പെട്ടു. മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസിനെ ചോദ്യം ചെയ്തത്.
Read Also : രോഗം പടര്‍ത്തുന്ന ആഘോഷമല്ല, ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത് ; ഡോ. എസ്.എസ്. ലാല്‍
അതേസമയം, പോലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ശ്രീനിവാസ് പ്രതികരിച്ചു. ‘ഞങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ മോദിയും അമിത് ഷായും പോലീസിനെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചതെന്നും’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ പറഞ്ഞു.
Post Your Comments