മൈസുരു: ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട് കോവിഡ് രോഗിയെ കല്ലെറിഞ്ഞ് ആക്രമിച്ചു. ആക്രമണത്തില്‍ കോവിഡ് സ്ഥിരീകരിച്ച യുവാവിനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. മൈസൂരു ജില്ലയിലെ കരാപുര ഗ്രാമത്തിലാണ് സംഭവം. യുവാവിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷം, വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന് പഞ്ചായത്ത് അംഗങ്ങള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു, അവര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ യുവാവ് വീടിന് പുറത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ആക്രമണം തുടങ്ങിയത്.
READ MORE: ആംബുലൻസ് വിളിച്ചിട്ടും വന്നില്ല; ബന്ധുക്കൾ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു
ഭീഷണിപ്പെടുത്തലുകളും കല്ലേറിനൊപ്പം ഉണ്ടായിരുന്നു. കല്ലേറില്‍ യുവാവിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. യുവാവിന്റെ രക്തമൊലിക്കുന്ന ശരീരം കണ്ട് മാതാപിതാക്കള്‍ ഉറക്കെ കരഞ്ഞു. ഇതോടെ ഗ്രാമവാസികളില്‍ ചിലര്‍ ആംബുലന്‍സ് വിളിച്ച് എച്ച് ഡി കോട്ടിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം അക്രമികള്‍ പ്രകോപിതരായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
മുത്തുരാജും ബലറാമും ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ യുവാവ് പുറത്തുവിട്ടിട്ടുണ്ട്. യുവാവിനെയും കുടുംബത്തേയും ഗ്രാമവാസികള്‍ വല്ലാതെ ആക്രമിച്ചുവെന്ന് ദൃക്‌സാക്ഷികളിലൊരാളായ സുനില്‍ പറഞ്ഞു.
READ MORE: ഇലക്ഷന് ശേഷം അസമിലേക്ക് പലായനം ചെയ്ത ബംഗാള്‍ സ്ത്രീകള്‍ ഗവര്‍ണറുടെ കാലില്‍ വീണു കേഴുന്നു ( വീഡിയോ )
Post Your Comments