Latest NewsNewsIndia

കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി കടന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,776 പേർ രോഗ മുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ, മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേകാൾ കൂടുതലായിരുന്നു.

Read Also: അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; തെക്കൻ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു

നിലവിൽ 37,04,893 പേരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 4,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. മരണനിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. 17,92,98,584 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Read Also: സൗമ്യയുടെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കും; നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button