ഇടുക്കി: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഇതിന് ആവശ്യമായ നടപടികളെല്ലാം ചെയ്തു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അടിയന്തരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.
സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായതായി ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു. എംബസി സ്വീകരിക്കേണ്ട മറ്റു നടപടികളും പൂർത്തിയാക്കി. ഇസ്രോയേൽ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി കിട്ടിയാൽ മൃതദേഹം നാട്ടിലേക്ക് അയക്കും.
Post Your Comments