ഇസ്രായേൽ: ഹമാസ് ഇസ്രായേലിനു നേരെ തൊടുത്തു വിട്ട മിസൈൽ പരാജയപ്പെട്ടു തകർന്നു വീണതിനെ തുടർന്നാണ് തിങ്കളാഴ്ച പലസ്തീനിൽ 17 പേർ കൊല്ലപ്പെട്ടതെന്ന് സൈനീക വൃത്തങ്ങൾ. ഐ.ഡി.എഫ് വ്യോമാക്രമണത്തിന് മുമ്പ് പലസ്തീനിൽ ഉണ്ടായ ദുരന്തം അവരുടെ തന്നെ മിസൈൽ മൂലമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റുകൾ ഗാസ മുനമ്പിൽ വെച്ച് വേഗത കുറഞ്ഞു തകർന്നു വീഴുകയായിരുന്നു .
ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രവർത്തനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറിൽ ഇത്തരത്തിൽ ഗാസയിലെ 17 ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ ശത്രുതയിൽ പലസ്തീൻ സിവിലിയന്മാരെ കൊല്ലാൻ തീവ്രവാദ സംഘം മിസൈലുകൾ ഇത്തരത്തിൽ വിക്ഷേപിക്കുന്നത് തുടരുകയാണെന്ന് ഐഡിഎഫ് ആവർത്തിച്ചു.
യുദ്ധം ആരംഭിച്ചതിന് ശേഷം പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചത് 1,750 ലധികം മിസൈലുകളും കുറഞ്ഞത് 300 റോക്കറ്റുകളും ആണ്. ഇത് ഗാസ മുനമ്പിൽ വീഴുകയും അങ്ങനെ അപകടമുണ്ടാകുകയും ഹമാസ് അധികൃതർ ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ആണ് ചെയ്തതെന്ന് ഐ.ഡി.എഫ് വെളിപ്പെടുത്തുന്നു.
ഗാസയിൽ തിങ്കളാഴ്ച 17 സിവിലിയന്മാരുടെ മരണത്തിനു കാരണം പരാജയപ്പെട്ട ഹമാസ് റോക്കറ്റുകളാണ് എന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിക്കുന്നു. അതേസമയം ഇപ്പോൾ ഇസ്രയേലും പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിൽ 7 പേർ കൊല്ലപ്പെട്ടതോടെ തിരിച്ചു പ്രതിരോധിക്കാൻ അവരും നിർബന്ധിതരായിരിക്കുകയാണ് എന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു.
Post Your Comments