Latest NewsNewsInternational

മുടി വെട്ടി നാശമാക്കി; സങ്കടത്തിലായ പത്ത് വയസുകാരന്‍ പൊലീസിനെ വിളിച്ചു

ബെയ്ജിംഗ്: മുടി വെട്ടാന്‍ പോകുമ്പോള്‍ ഓരോരുത്തര്‍ക്കും മനസില്‍ ഒരു രൂപമുണ്ടാകും. എന്നാല്‍ വെട്ടിയത് വിചാരിച്ച പോലെ വന്നില്ലെങ്കില്‍ അവര്‍ക്ക് സങ്കടമാകും. തീരെ വൃത്തികേടായാല്‍ കരച്ചിലു വരികയും ചെയ്യും ചിലര്‍ക്ക്. അത്തരത്തിലൊരാളാണ് ചൈനയിലെ ഈ പത്തുവയസുകാരന്‍. ഗുയിഷോ പ്രവിശ്യയിലെ അന്‍ഷുന്‍ എന്ന പട്ടണത്തിലാണ് സംഭവം.

തന്റെ മുടി വെട്ടിയത് നാശമായെന്നും പറഞ്ഞ് കരച്ചിലായിരുന്നു ഈ കുട്ടി. സംഭവത്തിന്റെ വീഡിയോ ‘വെയ്ബോ’ എന്ന ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുടി വെട്ടുന്നത് അവസാനമായപ്പോഴേക്കും കുട്ടി അസ്വസ്ഥനാവുന്നതും കരയുന്നതും കാണാം. എന്നാല്‍ ഉടനെ കുട്ടി പൊലീസിനെ വിളിച്ചു വരുത്തി.

READ MORE: വാക്‌സിനേഷന് മുന്‍പ് രക്തദാനം; മാതൃകയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അനുസരിച്ച്, പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ അവരെ എന്തിനാണ് വിളിച്ചതെന്ന് കേട്ടപ്പോള്‍ അവര്‍ അമ്പരന്നു. കൊച്ചുകുട്ടിയാണ് പോലീസിനെ വിളിച്ചതെന്നും എന്തിനാണ് അവരെ വിളിച്ചതെന്നും കേട്ടപ്പോള്‍ ശരിക്കും അവര്‍ അദ്ഭുതപ്പെടുകയായിരുന്നു.

അതേസമയം ഈ പ്രശ്‌നം തീര്‍ക്കാന്‍ പൊലീസ് ആണ്‍കുട്ടിയുടെ മൂത്ത സഹോദരിയോട് ആവശ്യപ്പെട്ടു. കുട്ടിയും മുടി മുറിച്ചയാളുടെയും മധ്യസ്ഥയാകാനും അവരുടെ പ്രശ്‌നം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു. കൂടാതെ, പോലീസിനെ എങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് തന്റെ അനുജനെ പഠിപ്പിക്കുമെന്ന് സഹോദരി അവര്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം സഹോദരന്‍ എല്ലായ്‌പ്പോഴും ഹെയര്‍സ്‌റ്റൈലുകളെക്കുറിച്ച് ശ്രദ്ധാലുവാണെന്ന് സഹോദരി അവരോട് പറഞ്ഞു.

READ MORE: കോവിഡ് ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌ക്കരിക്കുന്നത് ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button