തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്തദാനം നടത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 ജീവനക്കാരാണ് രക്തദാനം നടത്തി മാതൃകയായത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തിയാണ് ഇവര്‍ രക്തദാനം ചെയ്തത്.
ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്തം ദാനം ചെയ്തത്. ബസിലാണ് ഇവര്‍ ശ്രീചിത്രയിലെത്തിയത്. രക്തദാനത്തിനായി എത്തിയ ജീവനക്കാരെ തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍ അനില്‍, ശ്രീചിത്ര ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
എന്‍.എസ്. വിനോദാണ് ആദ്യ രക്തദാനം നിര്‍വഹിച്ചത്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ സി.എം.ഡി.ബിജു പ്രഭാകര്‍ ഐഎഎസ് അഭിനന്ദിച്ചു. കെഎസ്ആര്‍ടിസിയുടെ മറ്റ് യൂണിറ്റുകളില്‍ രക്തദാനം നടത്താന്‍ താത്പ്പര്യമുള്ളവരുടെ ലിസ്റ്റ് അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സിഎംഡി അറിയിച്ചു.
Post Your Comments