ബാങ്കോക്ക്: ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈലില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടക്ക് കിഴക്കന്‍ തായ്ലന്ഡിലെ ഉഡോണ്‍ താനി പ്രവിശ്യയില്‍ താമസിക്കുന്ന യൂയാന്‍ സീന്പ്രാസെര്ട്ട(54) ആണ് മരിച്ചത്. ഭര്‍ത്താവ് സമ്മാനമായി നല്കിയ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയായിരുന്നു സംഭവം.
പിറന്നാള്‍ സമ്മാനമായാണ് ഭര്‍ത്താവ് യൂയാന്‍ ഫോണ്‍ നല്‍കിയത്. ഈ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് യൂയാന്‍ ഗെയിം കളിക്കുകയായിരുന്നു. കട്ടിലില്‍ കിടന്നുകൊണ്ടാണ് യൂയാന്‍ ഗെയിം കളിച്ചത്. ചാര്‍ജറിന്റെ കേബില്‍ യൂയാന്റെ കൈയ്യില്‍ തട്ടിയിരുന്നു. ഭര്‍ത്താവ് വീടിന് പുറത്ത് പോയപ്പോഴായിരുന്നു അപകടമുണ്ടായത്.
ഭര്‍ത്താവ് മൃതദേഹം കണ്ടെത്തിയപ്പോള്‍ യൂയാന്റെ കൈയ്യില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. മരണം സംഭവിച്ച് ഏകദേശം നാല് മണിക്കൂര്‍ വൈകിയാണ് ഭര്‍ത്താവ് മൃതദേഹം കണ്ടത്. ഈ സമയം യൂയാന്റെ കൈകളില്‍ കേബിള്‍ ചുറ്റിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments