ഫ്രാൻസ്: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമിത്തലാണ് ലോകരാജ്യങ്ങൾ. വാക്‌സിൻ കുത്തിവെയ്പ്പിലൂടെ രോഗബാധ നിയന്ത്രിക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവർക്ക് അതേ വാക്‌സിൻ തന്നെ രണ്ടാം ഡോസ് നൽകണമെന്നാണ് നിർദേശം. ഒരാളിൽ തന്നെ വ്യത്യസ്ത വാക്‌സിനുകൾ ഉപയോഗിക്കാമോയെന്നും അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ എന്തെങ്കിലും പാർശ്വഫലം ഉണ്ടാകുമോയെന്നും പൊതുവേ ഉയരുന്ന സംശയമാണ്.
ജനങ്ങളുടെ സംശയങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഗവേഷകർ നടത്തിയ ഗവേഷണങ്ങളുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഫ്രാൻസിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരത്തിൽ വാക്‌സിൻ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചെറിയതോതിൽപാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്. ഗുരുതരമല്ലാത്ത പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also: കോവിഡ് വ്യാപനം; സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം
പരീക്ഷണത്തിനായി ആദ്യ ഡോസ് ആസ്ട്രാസെനേകയും രണ്ടാം ഡോസ് ഫൈസർ വാക്‌സിനുമാണ് ജനങ്ങളിൽ കുത്തിവെച്ചത്. ഇത്തരത്തിൽ വാക്‌സിൻ സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ കണ്ടെത്തിയെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ നടത്തിയ ദ ലാൻസറ്റ് മെഡിക്കൽ ജേണലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. കൂട്ടിക്കലർത്തിയ വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിനാണ് കടുത്ത ക്ഷീണവും മറ്റും റിപ്പോർട്ട് ചെയ്തത്. ഒറ്റ ഡോസ് സ്വീകരിച്ച മൂന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടതെന്നും പഠനത്തിൽ പറയുന്നു. എത്രത്തോളം പ്രതിരോധശേഷി ഇത്തരത്തിൽ കൂട്ടിക്കലർത്തിയ വാക്‌സിനുകൾക്ക് നൽകാനാവുമെന്ന് കണ്ടെത്താനായിട്ടില്ലെന്നും പഠനം നടത്തിയ ഗവേഷകർ വിശദമാക്കുന്നു.
Post Your Comments