COVID 19Latest NewsKeralaNews

കോവിഡ് ചികിത്സ ഫീസായി 3.14 ലക്ഷം രൂപ ബില്‍ വെള്ളക്കടലാസിൽ എഴുതി നല്‍കി കൊല്ലത്തെ സ്വകാര്യ ആശുപത്രി

കൊല്ലം : കോവിഡ് ചികിത്സയുടെ പേരിൽ വീണ്ടും തീവെട്ടി കൊള്ളയുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രി. അയത്തില്‍ സ്വദേശിനിയായ വയോധികയുടെ കുടുംബമാണ് കൊല്ലം മെഡിറ്ററിന ആശുപത്രിക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

Read Also : മലപ്പുറത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

ഗുരുതരാവസ്ഥയിലാണ് രോഗിയെന്ന ആശുപത്രി വാദം പൊളിക്കും വിധം ഐസിയുവില്‍ നിന്ന് ദൃശ്യങ്ങളെടുത്ത മറ്റൊരു കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചെന്നും കുടുംബം ആരോപിക്കുന്നു.

വെറും വെള്ളക്കടലാസിൽ എഴുതിക്കൂട്ടിയ ഒരു കണക്ക്. ആശുപത്രിയുടെ പേരില്ല, സീലില്ല ഉത്തരവാദപ്പെട്ടവരുടെ ഒരു ഒപ്പു പോലുമില്ല. പക്ഷേ ചികിൽസാ ഫീസായി മൂന്നു ലക്ഷത്തി പതിനാലായിരം രൂപ ഈ വെള്ളക്കടലാസിൻ്റെ അടിസ്ഥാനത്തിൽ ഒടുക്കണമെന്ന് കൊല്ലം മെഡിറ്ററിന ആശുപത്രി ആവശ്യപ്പെട്ടതായി അയത്തിൽ സ്വദേശിനിയായ വയോധികയുടെ കുടുംബം പരാതിപ്പെടുന്നു.

വയോധിക വെൻറിലേറ്ററിൽ ആണെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിപ്പു കിട്ടിയതെന്നും കുടുംബം പറയുന്നു. എന്നാൽ വയോധികയെ ചികിൽസിച്ച ഐ സി യു വാർഡിൽ ഉണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗി എടുത്തയച്ച ദൃശ്യങ്ങളിൽ വയോധിക സാധാരണ ബെഡിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button