Latest NewsNewsIndia

ഗർഭിണികൾക്കും വാക്‌സിൻ എടുക്കാം; മുലയൂട്ടുന്ന അമ്മമാർക്കും കുത്തിവെയ്പ്പ് സ്വീകരിക്കാം; ശുപാർശ നൽകി വിദഗ്ധ സമിതി

ന്യൂഡൽഹി: ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാം. നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അദ്ധ്യക്ഷനായ നാഷണൽ എക്‌സ്‌പെർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്.

Read Also: കാസർകോട്ടെ ഓക്‌സിജൻ പ്രതിസന്ധി; അഹമ്മദാബാദിൽ നിന്നും ഓക്‌സിജൻ എത്തിക്കാൻ ശ്രമിക്കുന്നു; പരിഭ്രാന്തരാകരുതെന്ന് മന്ത്രി

കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. നിലവിൽ കോവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്നും സമിതി ശുപാർശ നൽകി.

Read Also: ‘ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി’; അഭയ കേസിലെ പ്രതി തോമസ് കോട്ടൂരിന് പരോൾ നൽകിയതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button