ബാംഗ്ലൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി കര്‍ണാടക സർക്കാർ. നിലവിലെ ലോക്ക്ഡൗൺ നീട്ടി ജൂണ്‍ 7 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക.
നിലവില്‍ കർണ്ണാടകയിൽ 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തന്നെ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും രണ്ടാഴ്ച്ചത്തേക്ക് നീട്ടിയത്.
അതേസമയം,കര്‍ണാടകയില്‍ ഇന്ന് 32,218 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 353 പേര്‍കൂടി കോവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Post Your Comments