തിരുവനന്തപുരം: കോവിഡിനെതിരെ ഉറച്ചുനിന്ന കേരളത്തിന്റെ പ്രതിരോധത്തിലും വിള്ളല്‍ വീഴുന്നു. സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധവാണ് ഉണ്ടാകുന്നുണ്ട്. ഇന്ന് വീണ്ടും കേരളത്തിലെ പ്രതിദിന കോവിഡ് മരണ സംഖ്യ മൂന്നക്കത്തിന് അടുത്തെത്തി.
Also Read: രോഗവ്യാപനം കുറയുന്നു; ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി ഡല്‍ഹി
കഴിഞ്ഞ 24 മണിക്കൂറിനിടെ 97 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും മരണസംഖ്യ 90ന് മുകളിലായിരുന്നു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്കിലുണ്ടാകുന്ന വര്‍ധനവാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്. കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വര്‍ധിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം കഴിഞ്ഞ ദിവസം തന്നെ 6000 കടന്നിരുന്നു. 6150 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെ, കേരളത്തിലെ യഥാര്‍ത്ഥ കോവിഡ് മരണ സംഖ്യ ആരോഗ്യ വകുപ്പ് മറച്ചുവെക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Post Your Comments