തിരുവനന്തപുരം : അറേബ്യന്‍ കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കൂടുതല്‍ ഓക്‌സിജന്‍ വേണണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിരമായി കേരളത്തിന് 300 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ വേണണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്
കത്ത് അയച്ചു.
Read Also : കോവിഡ് ചികിത്സ ഫീസായി 3.14 ലക്ഷം രൂപ ബില്‍ വെള്ളക്കടലാസിൽ എഴുതി നല്‍കി കൊല്ലത്തെ സ്വകാര്യ ആശുപത്രി
ആശുപത്രികളില്‍ കൂടുതല്‍ ഓക്‌സിജന്‍ സംഭരിച്ചുവെക്കുന്നതിനു വേണ്ടിയാണ് ഓക്‌സിജന്‍ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പ്പാദന ശേഷി പ്രതിദിനം 212.34 മെട്രിക് ടണ്‍ ആണ്. എന്നാല്‍ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതിന്റെ മുന്നോടിയായി കേരളത്തില്‍ അതിശക്തമായ മഴയും പ്രതികൂല കാലാവസ്ഥയുമാണ്. ഇതേ തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വന്നേക്കാം. ഇതോടെ ഓക്‌സിജന്റെ ആവശ്യകത 423.60 മെട്രിക് ടണ്ണായി ഉയരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments