Latest NewsNewsIndia

സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിൽ; ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങൾ; മമതക്കെതിരെ ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ജഗദീപ് ധൻകർ. സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണ്. ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങളാണെന്ന് ഗവർണർ പറഞ്ഞു. മമതാ ബാനർജിയ്ക്ക് അയച്ച കത്തിലാണ് ഗവർണർ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Read Also: ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി പുതിയ ഉത്തരവ്

പശ്ചിമ ബംഗാളിലെ കലാപങ്ങൾ നടന്ന മേഖലകൾ സന്ദർശിക്കാനുള്ള ഗവർണറുടെ തീരുമാനത്തി നെതിരെ ഇന്നലെ മമതാ ബാനർജി രംഗത്തെത്തിയിരുന്നു. ഗവർണർ ഭരണഘടനാപരമായ ബാദ്ധ്യതകളാണ് നിറവേറ്റേണ്ടതെന്നും ക്രമസമാധാന വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന ഭരണകൂടത്തിന് സാധിക്കുമെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. ഇതിനെതിരെയാണ് ഗവർണറുടെ പ്രതികരണം. കൂച്ച്‌ബെഹാർ മേഖലയിലിലുണ്ടായ വ്യാപകമായ അക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായ ദൗത്യമാണെന്നും അതിനുള്ള ശ്രമമാണ് മമത ആദ്യം നടത്തേണ്ടതെന്നും ധൻകർ വിമർശിച്ചു.

Read Also: കേന്ദ്രം നല്‍കിയ 809 വെന്റിലേറ്ററുകള്‍ തുറന്നു പോലുമില്ലെന്ന നദ്ദയുടെ ആരോപണത്തിന് പിന്നാലെ എല്ലാം തകരാറിലെന്ന് പഞ്ചാബ്

നമ്മൾ രണ്ടുപേരും ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്. താങ്കൾ ഭരണ ഘടനയുടെ കരുത്തെന്താണെന്ന് കുറച്ചെങ്കിലും ബോധവതിയാണെന്ന് കരുതുന്നു. ഭരണഘടനയുടെ 159-ാം വകുപ്പ് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. അതിൽ തന്റെ എല്ലാ പരിശ്രമവും ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടുള്ള ഭരണം നിർവ്വഹിക്കുമെന്നാണ്. എന്നാൽ കൂച്ച്‌ബെഹാറിൽ താങ്കളെടുത്ത തീരുമാനങ്ങളെല്ലാം തികച്ചും ഏകപക്ഷീയമാണ്. ഇതുവരെ അത്തരം പ്രദേശങ്ങൾ സന്ദർശിക്കാൻ പോലും തീരുമാനം എടുക്കാത്തത് കടുത്ത ഭരണഘടനാ ലംഘനമാണെന്നും ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button