
പാരിസ്: പ്രാദേശിക തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയ മുസ്ലിം വനിതയ്ക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകക്ഷി. തെരഞ്ഞെടുപ്പ് രേഖകളില്‍ മതചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള ഇടമുണ്ടാകരുതെന്ന പാർട്ടി നയം ലഘിച്ചതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ പരസ്യത്തില്‍ ഹിജാബ് ധരിച്ച് സറ സെമ്മഹി എന്ന മുസ്ലിം വനിത പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിവാദമായതോടെയാണ് പാർട്ടി യുവതിയെ സ്ഥാനാർഥിത്വത്തിൽ നിന്നും വിലക്കിയത്.
മതേതര ഫ്രാന്‍സില്‍, തെരഞ്ഞെടുപ്പ് രേഖകളില്‍ മതചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള ഇടമുണ്ടാകരുതെന്നാണ് പാര്‍ട്ടി നയമെന്ന് ‘ലാ റിപ്പബ്ലിക്ക് എന്‍ മാര്‍ഷെ(എല്‍ആര്‍ഇഎം)’ പാര്‍ട്ടി പ്രതികരിച്ചു. പാര്‍ട്ടിയുടെ തീരുമാനം സെമ്മഹിയെ ഔദ്യോഗികമായി രേഖാമൂലം അറിയിക്കുമെന്ന് ഗ്യുറിനിയുമായി അടുത്ത എല്‍ആര്‍ഇഎം കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രചാരണ പരസ്യങ്ങളിലെ ചിത്രങ്ങളില്‍ ഹിജാബോ, മറ്റ് മത ചിഹ്നങ്ങളോ ധരിക്കുന്നതിന് ഫ്രാന്‍സിലെ നിയമത്തില്‍ നിരോധനമില്ല. പക്ഷേ, പാർട്ടി നയം അതല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Post Your Comments