തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന. കോവിഡ് രോഗികള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.
കോവിഡിനെ നേരിടാന്‍ ഹോമിയോപ്പതി ചികിത്സ കൂടി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം 2020 മാര്‍ച്ച് മുതല്‍ നിലവിലുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഇത് അംഗീകരിച്ചതും ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. 25 ശതമാനത്തോളം ആളുകള്‍ ഹോമിയോപ്പതിയെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് ഉപദേശക സമിതിയില്‍ ഹോമിയോപ്പതി വകുപ്പ് അധ്യക്ഷയെ ഉള്‍പ്പെടുത്തണം. ആയുഷ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലും പ്രാതിനിധ്യമില്ല.
Read Also : കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ശത കോടികളും ടൺ കണക്കിന് ഭക്ഷ്യധാന്യവും കേരളത്തിന് അനുവദിച്ച് മോദി സർക്കാർ
കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍നിന്നുളള നിര്‍ദേശങ്ങള്‍ ഹോമിയോപ്പതി വകുപ്പില്‍നിന്ന് സര്‍ക്കാരിലേക്ക് എത്തുന്നത് അലോപ്പതി ഡോക്ടര്‍ ആയ ആയുഷ് സെക്രട്ടറി തടയുകയാണെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. സെക്രട്ടറിയെ മാറ്റണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
Post Your Comments