തൃശൂര്‍: ഒടുവിൽ ആയുർവേദത്തെ അംഗീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്ത്. കോവിഡ് ചികിത്സയിലെ ആയുര്‍വേദ സാധ്യതകളെ കൂടി പരിഗണിക്കുന്ന തരത്തിൽ പുതിയ പദ്ധതികൾ സർക്കാർ ആലോചനയിലുണ്ട്. കോവിഡ് പ്രതിരോധ പദ്ധതികളില്‍ ആയുര്‍വേദം ഫലപ്രദമാണെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിച്ചതിന് പിറകെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ ഇത്തരത്തിൽ അറിയിച്ചത്.
Also Read:മറവിരോഗത്തിന് ബദാം
സംസ്ഥാന ആയുര്‍വേദ കോവിഡ് 19 റെസ്പോണ്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ പരസ്യപ്പെടുത്താതിരുന്ന പഠനഫലമാണ് നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വീണ ജോര്‍ജ് വെളിപ്പെടുത്തിയത്.
മാത്രമല്ല ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രാന്‍സ് ഡിസിപ്ലിനറി ഹബ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അതിന്റെ തുടര്‍നടപടികളും ആരോഗ്യവകുപ്പില്‍ സജീവമാവുകയും ചെയ്തു. പഠനങ്ങള്‍ അന്താരാഷ്ട്ര ജേണലുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനാലാണ് പഠന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതെന്നും മന്ത്രി നിയമസഭ മറുപടിയില്‍ നല്‍കിയിരുന്നു.
Post Your Comments