യു.എ,എയിൽ ഈദ് അൽ ഫിത്തർ 2021 ലേക്കുള്ള കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും, പിഴ ഈടാക്കുന്നതിനുള്ള നിയമങ്ങളെക്കുറിച്ചും മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഈദ് പ്രാർത്ഥനകൾ, ഒത്തുചേരലുകൾ, കുടുംബ സന്ദർശനങ്ങൾ, സമ്മാനങ്ങൾ പങ്കിടലുകൾ, ഒരു കാറിൽ എത്രപേർക്ക് യാത്ര ചെയ്യാം തുടങ്ങിയ നിയമങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു
കോവിഡ് വൈറസിന്റെ വ്യാപനം യു.എ.ഇ വിജയകരമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലുംഈദ് അൽ ഫിത്തർ ആഘോഷിക്കുന്നതിനായി ജനങ്ങൾക്ക് കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളാണ് നൽകിയിട്ടുള്ളത്. വ്യത്യസ്ത തലത്തിലായി അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.
1 ഈദ് അൽ ഫിത്തർ പ്രാർത്ഥന
പ്രഭാഷണമടക്കം പ്രാർത്ഥനയുടെ ആകെ ദൈർഘ്യം 15 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പള്ളികളും മുസല്ലകളും പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് മുമ്പ് തുറന്ന് പ്രാർഥനയ്ക്ക് ശേഷം ഉടൻ അടയ്ക്കും.
ആരാധകർ മാസ്ക് ധരിക്കുകയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുകയും വേണം. ഇത് ഉറപ്പാക്കാൻ സന്നദ്ധപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കും.
പ്രാർത്ഥനയ്ക്ക് ശേഷം ഹാൻഡ്‌ഷേക്കുകളും ആലിംഗനങ്ങളും നിരോധിച്ചിരിക്കുന്നു.
ആരാധനയ്‌ക്ക് മുമ്പോ ശേഷമോ ആരാധനാലയങ്ങളിൽ ഒത്തുകൂടാൻ അനുവാദമില്ല.
വുദു ചെയ്യാനുള്ള സൗകര്യങ്ങൾ അടച്ചിരിക്കും.
60 വയസ്സിന് മുകളിലുള്ളവരും 12 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടിൽ പ്രാർത്ഥന നടത്തണമെന്നാണ് നിർദ്ദേശം.
കോവിഡ് ബാധിച്ചവരോ അടുത്ത ബന്ധമുള്ളവരോ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
വിട്ടുമാറാത്ത രോഗങ്ങളുള്ള താമസക്കാർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുവാദമില്ല.
2. ഒത്തുചേരലുകൾ
ഈദ് അൽ ഫിത്തറുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും പാർട്ടികളും നിരോധിച്ചിരിക്കുന്നു.
ദുബായിൽ, അഞ്ചിൽ കൂടുതൽ സമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്നു. അത്തരം സമ്മേളനങ്ങളുടെ ആതിഥേയർക്ക് 50,000 ദിർഹം പിഴ ഈടാക്കും; പങ്കെടുക്കുന്ന ഓരോരുത്തരും 15,000 ദിർഹം വീതവും പിഴ ഈടാക്കും.
പാർട്ടികളിൽ ആതിഥേയത്വം വഹിക്കുന്നവർക്ക് 10,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് പറഞ്ഞു; പാർട്ടികളിൽ അതിഥിയായ് എത്തുന്നവരിൽനിന്നും 5,000 ദിർഹം വീതവും പിഴ ഈടാക്കും.
ആഘോഷങ്ങൾ കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണം.
3. കുടുംബ സന്ദർശനങ്ങൾ
ഈദ് അവധി ദിവസങ്ങളിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യു.എ.ഇ നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശംസകൾ നേരിട്ടറിയിക്കാൻ പാടില്ല, അതിനായി ഇലക്ട്രോണിക് ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കണം.
4. സമ്മാനങ്ങൾ, ഭക്ഷണം പങ്കിടൽ
കുടുംബങ്ങളും അയൽവാസികളും പരസ്പരം സമ്മാനങ്ങൾ നൽകുകയോ ഭക്ഷണം പങ്കിടുകയോ ചെയ്യരുത്.
കുട്ടികൾക്ക് പണമോ സമ്മാനങ്ങളോ നൽകുന്ന പാരമ്പര്യം ഒഴിവാക്കണം. അവ നിർബന്ധമാണെങ്കിൽ, പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകണം .
5. ഒരു കാറിൽ 3 ൽ കൂടുതൽ ആളുകൾ
ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ മാത്രമേ മൂന്നിൽ കൂടുതൽ ആളുകളെ ഒരു കാറിൽ സഞ്ചരിക്കാൻ അനുവദിക്കൂ. ഒരേ കാറിൽ യാത്ര ചെയ്യുന്ന വ്യത്യസ്ത വീടുകളിൽനിന്നുള്ള ആളുകൾ മാസ്ക് ധരിക്കണം. ഈ നിയമം ലംഘിക്കുന്നവർക്ക് 3,000 ദിർഹം പിഴ ഈടാക്കാനും തീരുമാനിച്ചു.
Post Your Comments