ചെന്നൈ ∙ ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാലു മണിക്കൂറാണ് കഴിഞ്ഞത്. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
read also: സംസ്ഥാനങ്ങൾക്ക് ആവശ്യമായതെല്ലാം നൽകണം, ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ആംബുലൻസിൽ അത്യാസന നിലയിൽ 24 പേർ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയിൽ എല്ലാത്തിലും രോഗികളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഇന്ന് മുതൽ മെയ് 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments