CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്’; ബാലചന്ദ്രമേനോൻ

അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി

പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ബാലചന്ദ്രമേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് എന്നാണ് ബാലചന്ദ്രമേനോൻ കുറിക്കുന്നത്.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ
ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..
മെയ് 12 ….
അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി …
അച്ഛനായി …
മരുമകനായി …
അമ്മായി അച്ഛനായി …
എന്തിന്‌ ? അപ്പൂപ്പനായി ..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം !
ദൈവത്തിനു സ്തുതി !
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി !
കോവിഡിന്റെ ക്രൂരമായ “മരണ കൊയ്ത്തു ” നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ?
ഏവർക്കും സുഖാശംസകൾ !
that’s ALL your honour !

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു…

Posted by Balachandra Menon on Tuesday, 11 May 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button