KeralaLatest NewsNews

ഏഷ്യാനെറ്റ് ന്യൂസ് 24 മണിക്കൂറിനിടെ അൺലൈക്ക് ചെയ്തത് പതിനായിരങ്ങൾ; ആ റെക്കോർഡ് നഷ്ടമാകുമോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരംഭിച്ച അണ്‍ലൈക്ക് ക്യാമ്പെയ്ന്‍ വന്‍ തരംഗമാകുന്നു. ഒറ്റദിവസം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്തത്. ഇതുവരെ പതിനേഴായിരത്തോളം പേര്‍ അണ്‍ലൈക്ക് ചെയ്തു. ബംഗാളിൽ മരണപ്പെടുന്ന നമ്മുടെ സഹോദരങ്ങളെയും ആക്ഷേപിച്ച ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്നോണമാണ് ചാനൽ അൺലൈക്ക് ചെയ്യുന്നതെന്ന് പ്രചാരണം.

ഇതോടെ, ഏഷ്യാനെറ്റ് ന്യൂസ് നേടിയ റെക്കോർഡ് നഷ്ടമാകുമോയെന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. മലയാളം ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ്‌ ന്യൂസിനു മാത്രമാണ് 5 മില്യൺ ലൈക്സ് ഉള്ള ഫേസ്ബുക് പേജ്. 50,58,000 ലൈക്സ് ഉണ്ടായിരുന്ന ഫേസ്ബുക്ക് പേജ് ഇപ്പോൾ എത്തിനിൽക്കുന്നത് 5,040,979 ലൈക്കുകളിലാണ്. ഇങ്ങനെ പോയാൽ മലയാള മാധ്യമ ചാനലുകളിൽ ഏറ്റവും അധികം ലൈക്കുകളുള്ള പേജ് എന്ന റെക്കോർഡ് സ്ഥാപനത്തിനു നഷ്ടമാകുമോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രാജ്യവിരുദ്ധമായി സംസാരിച്ച മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ യുക്തമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

Also Read:മലയാളി യുവതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റിട്ടു; ഒടുവിൽ മാപ്പ് പറച്ചിൽ; വീണ എസ് നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

“ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നില്ല” എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവര്‍ത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്. കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് റിപ്പോർട്ട് ചെയ്യേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാകിസ്താനിലാണെന്നും മാദ്ധ്യമ പ്രവര്‍ത്തക പ്രതികരിച്ചു. മാന്യമായ രീതിയില്‍ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആര്‍ പ്രവീണ എന്ന മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കണ്ണില്‍ പൊടിയിടുന്ന രീതിയില്‍ നടപടിയെടുത്തെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയരുന്നത്. നിരവധി പേര്‍ ചാനല്‍ കട്ട് ചെയ്തും പ്രതിഷേധം അറിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button