കോവിഡ് ബാധിച്ച ഗര്‍ഭിണിയായ സ്ത്രീക്ക് പ്ലാസ്മ ദാനം ചെയ്ത് ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍. ആകാശ് ദീപ് എന്ന എസ് ഐയാണ് 21 ആഴ്ച ഗര്‍ഭിണിയായ സ്ത്രീക്ക് പ്ലാസ്മ നല്‍കി രണ്ട് ജീവന്‍ രക്ഷിച്ചത്. ഡല്‍ഹിയിലെ ഉത്തം നഗറിലെ ആശുപത്രിയില്‍ 27 കാരിയായ യുവതി ചികിത്സയിലായിരുന്നു.
യുവതിക്ക് പ്ലാസ്മ ആവശ്യമാണെന്ന സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിനെത്തുടര്‍ന്ന് ”ജീവന്‍ രക്ഷക്” സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ സമീപിച്ച് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പൊലീസ് പ്ലാസ്മ ദാതാക്കളുടെ ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് രൂപീകരിച്ചിരുന്നു നേരത്തെ. ഗര്‍ഭിണിയായ സ്ത്രീയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതിന് ശേഷം അവര്‍ എസ്ഐ ആകാശ് ദീപിനെ സമീപിച്ചു.
തന്റെ പ്ലാസ്മ ദാനം ചെയ്യാന്‍ ആകാശ് ദീപ് ഉടന്‍ സമ്മതിക്കുകയും മെയ് 10 ന് ആശുപത്രിയിലെത്തുകയും ചെയ്തു. പ്ലാസ്മ ദാനം ചെയ്ത ശേഷം, ആകാശ്ദീപ് സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു, സ്ത്രീ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ആശംസിച്ചു. ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്തതോടെ ജീവിതത്തിലേക്ക് അമ്മയും കുഞ്ഞും തിരിച്ചു വന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നുവെന്നും ആകാശ് പറഞ്ഞു.
പ്ലാസ്മ ദാതാക്കളെ കണ്ടെത്താന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അതൊന്നും നടപ്പായില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അവസരത്തിലാണ് പൊലീസ് ഇടപെട്ടതെന്നും ഭര്‍ത്താവ് പറഞ്ഞു. പോലീസെടുത്ത മുന്‍കൈയേയും അവരുടെ ശ്രമങ്ങളേയും കുടുംബം പ്രശംസിക്കുകയും അവരെ ”ദില്‍ കി പോലീസ്” എന്ന് വിളിക്കുകയും ചെയ്തു.
READ MORE: തിരുവനന്തപുരത്ത് അരും കൊല ; ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി
Post Your Comments