തിരുവനന്തപുരം : ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സംഘടിത മതഭീകരതയുടെ മുന്നിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ഭയന്നാൽ താങ്കളെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളതെന്നും സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…………………………………
മുഖ്യമന്ത്രി , താങ്കൾ ആരെയാണ് ഭയക്കുന്നത് ? സംഘടിത മതഭീകരതയുടെ മുന്നിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ഭയന്നാൽ താങ്കളെ വിശ്വസിച്ച് വോട്ട് ചെയ്ത അസംഘടിത ഭൂരിപക്ഷത്തിന് എന്ത് സുരക്ഷയാണുള്ളത് ?
Read Also : ‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം, കൂട്ടംചേരൽ ഒഴിവാക്കണം’; മുഖ്യമന്ത്രി
പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പിൽ താങ്കളെ പിന്തുണച്ച എസ്ഡിപിഐ തരുന്നില്ലേ ? പിണറായി വിജയൻ രാഷ്ട്രീയ വിയോജിപ്പുള്ള വ്യക്തിയായിരുന്നെങ്കിലും പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്ന ആളാണെന്നൊരു തോന്നൽ ഉണ്ടായിരുന്നു. പാലസ്തീൻ തീവ്രവാദികൾ കൊന്നുകളഞ്ഞ നമ്മുടെ പ്രിയ സോദരി സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റ് താങ്കൾ പിൻവലിച്ചതോടെ , ആ തോന്നൽ മാറിക്കിട്ടി.
സംഘടിത ന്യൂനപക്ഷ വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയും വിധേയത്വവും കാണിക്കാൻ തയ്യാറുള്ള വെറുമൊരു രാഷ്ട്രീയ ഭിക്ഷാംദേഹി മാത്രമാണ് താങ്കൾ എന്ന് ബോധ്യപ്പെടുന്നു.
മതഭീകരവാദ ശക്തികളുടെ തിട്ടൂരത്തിനു മുന്നിൽ നട്ടെല്ല് വളയ്ക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്ന വസ്തുത ജനങ്ങൾക്ക് മനസ്സിലാവുകയാണ് .
https://www.facebook.com/Sandeepvarierbjp/posts/5500932523281802
Post Your Comments