ലക്‌നൗ : ഉത്തർപ്രദേശിൽ പ്രതിരോധ വാക്‌സിൻ നിർമ്മിക്കാൻ ഒരുങ്ങി പോളിയോ വാക്‌സിൻ നിർമ്മാതാക്കളായ ബിബ്‌കോൾ ( ഭാരത് ഇമ്മ്യൂണോളോജിക്കൽസ് ആന്റ് ബയോളജിക്കൽസ് കോർപ്പറേഷൻ) . ബുലന്ദ്ഷഹറിലാണ് ബിബ്‌കോൾ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്.
Read Also : ഗൗരിയമ്മയുടെ സംസ്‌കാരത്തിന് 300 പേരെ അനുവദിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
കേന്ദ്ര അനുമതിയോടെയാണ് ബിബ്‌കോൾ വാക്‌സിൻ നിർമ്മിക്കുന്നത്. എല്ലാമാസവും ബുലന്ദ ഷഹറിലെ പ്ലാന്റിൽ നിന്നും 2 കോടി വാക്‌സിൻ ഡോസുകൾ നിർമ്മിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ബിബ്‌കോൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കൂടി വാക്‌സിൻ നൽകാൻ ആരംഭിച്ചതോടെ വാക്‌സിന്റെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യതത്തിൽ വാക്‌സിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ബിബ്‌കോളിന് അനുമതി നൽകിയിരിക്കുന്നത്.
Post Your Comments