കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് കിരീടം നേടാമെന്ന സിറ്റിയുടെ മോഹം നടന്നില്ലെങ്കിലും സിറ്റിയുടെ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതോടെ സിറ്റിയുടെ കിരീടം ഉറപ്പായി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയർ ലീഗ് കിരീടം വീണ്ടും ഇത്തിഹാദിലേക്ക് എത്തുന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
ഈ പരാജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി എല്ലാം മത്സരങ്ങളിലും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താൻ കഴിയില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 35 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമാണുള്ളത്. കഴിഞ്ഞ വർഷം ലിവർപൂളിന് മുന്നിൽ ലീഗിൽ സിറ്റി അടിയറവ് പറഞ്ഞിരുന്നു.
ഇനി സിറ്റിക്ക് മുന്നിലുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ എതിരാളികളായ ചെൽസിയോട് അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സിറ്റി പരാജയപ്പെട്ടിരുന്നു. എന്തു വിലകൊടുത്തും ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തിഹാദിലേക്ക് എത്തിക്കുകയാകും പെപ്പിന്റെ ലക്ഷ്യം.
Post Your Comments