കാസര്‍കോട്: കാസർകോട് ജില്ലയിലെ ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണ് ഓക്സജിൻ സിലിണ്ടർ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യണമെണമെന്നും ജില്ലാ കളക്ടർ ഡി.സജിത് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
Read Also : മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
കുറിപ്പിന്റെ പൂർണരൂപം……………………………..
*കാസർകോടിനായി* *#ഓക്സിജൻ സിലിണ്ടർ ചലഞ്ച്*
നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്.
സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ – വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലിയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കളികളാവണം
എന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/KasaragodCollector/posts/1324939791219243
Post Your Comments