രാജ്യത്ത് കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആശ്വാസമായി കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ പി.എം കെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. ഡി.ആർ.ഡി.ഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങുന്നതിനായി 322.5 കോടി പി.എം കെയർ ഫണ്ടിൽ നിന്ന് അനുവദിച്ചു.
കോവിഡ് രോഗികൾക്ക് ഒക്‌സിജൻ ലെവലിനെ അടിസ്ഥാനമാക്കി ഓക്‌സിജൻ നൽകുന്നത് നിയന്ത്രിക്കുന്നതിന് ഡി.ആർ.ഡി.ഒ വികസിപ്പിച്ച സമഗ്ര സംവിധാനമാണ് വാങ്ങുന്നത്. ഡി.ആർ.ഡി.ഒയിൽ നിന്നും സാങ്കേതികവിദ്യ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറി രാജ്യത്തുടനീളം ഉത്പാദനം നടത്തനാണ് സർക്കാർ തീരുമാനം.
ഓക്സി കെയർസിസ്റ്റങ്ങൾ സ്ഥാപിക്കപ്പെടുന്നതോടെ രോഗികളുടെ ആവശ്യാനുസരണം കൃത്യമായ അളവിൽ ഓക്സിജൻ വിതരണം ചെയ്യാൻ കഴിയും. ഇതോടെ കോവിഡ് രോഗികളുടെ അപകടാവസ്ഥ ഒഴിവാക്കുന്നതിനും ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറക്കുന്നതിനും കഴിയും.
Post Your Comments