Latest NewsKeralaNews

അറബിക്കടലില്‍ രൂപപ്പെടുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായേക്കും, അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റായാല്‍ മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താന്‍ നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. തീരമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.

Read Also : ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ മാണി.സി.കാപ്പനും, വീണാ നായരും മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിച്ചത് ആരെ ഭയന്ന് ?

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി ശക്തമായ മഴയും കടലാക്രമണവും പ്രതീക്ഷിക്കാം. 14-ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button