COVID 19KeralaNattuvarthaLatest NewsNews

കോവിഡ് നിസ്സാരമായി കണ്ട് നിയമം കാറ്റിൽ പറത്തി കൂട്ടപ്രാർത്ഥന നടത്തിയ ഒരു വൈദികൻകൂടി മരിച്ചു

ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 100ൽ അധികം വൈദികർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ നടത്തിയ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ് കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. നേരത്ത കോവിഡ് ബാധിച്ച് ഫാ. ബിജുമോൻ (52), ഫാ. ഷൈൻ ബി രാജ് (43) എന്നിവർ മരിച്ചിരുന്നു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി.

ധ്യാനത്തിൽ പങ്കെടുത്ത ബിഷപ്പ് അടക്കം 100ൽ അധികം വൈദികർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ച ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്ഐ മോഡറേറ്ററുമായ റവ. എ ധർമരാജ് വീട്ടിൽ ക്വറന്റീനിലാണ്. അതേസമയം കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് ചില സഭാംഗങ്ങളുടെ ആക്ഷേപം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയതിനെതിരെ പോലിസ് കേസെടുത്തിരുന്നു.

ജീവൻ നഷ്ടപ്പെട്ടത് ഭാരത പുത്രിക്ക്; ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നു; ബി ഗോപാലകൃഷ്ണൻ

ഏപ്രിൽ 13 മുതൽ 17 വരെ നടത്തിയ ധ്യാനത്തിൽ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിൽ മുന്നൂറിൽ അധികം വൈദികരാണ് പങ്കെടുത്തത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം മൂലമാണെന്നാണ് കരുതിയത്. ധ്യാനത്തിന് ശേഷം നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് പലർക്കും കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും, പങ്കെടുത്തതിൽ 24 വൈദികർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും സിഎസ്ഐ സഭ വിശദീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്നും സർക്കാരിൽ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നുമാണ് സഭാ നേതൃത്വം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button